വാട്സാപ്പിലൂടെ അപമാനിച്ചതിന് 10,000 ദിർഹം നഷ്ടപരിഹാരം
August 8, 2022
വാട്സാപ്പ് ശബ്ദസന്ദേശത്തിലൂടെ സഹപ്രവർത്തകനെ അപമാനിച്ചതിന് അറബ് പൗരനോട് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽഐൻ കോടതി ഉത്തരവിട്ടു. പ്രതി തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്നും ധാർമികവും മാനസികവുമായ നഷ്ടത്തിന് 50,000 ദിർഹം നഷ്ടപരിഹാരമായി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതി അയച്ച ശബ്ദസന്ദേശം പരാതിക്കാരൻ കോടതിയിൽ തെളിവായി ഹാജരാക്കുകയുംചെയ്തു.ഇരുകൂട്ടരുടെയും വാദം വിശദമായി കേട്ടശേഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. കൂടാതെ പരാതിക്കാരന്റെ നിയമപരമായ മുഴുവൻ ചെലവും പ്രതി വഹിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
No Comments
Leave a Comment