യുഎഇയുടെ ചാന്ദ്ര ദൗത്യം നാളെ
November 30, 2022
യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണം നാളത്തേക്ക് മാറ്റി. നാളെ ഡിസംബർ 1 വ്യാഴാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 12.37നാണ് പുതിയ വിക്ഷേപണസമയം.മോശം കാലാവസ്ഥയെത്തുടർന്ന് പലതവണ മാറ്റിവെച്ച ദൗത്യമാണ് നാളെ യാഥാർഥ്യമാകാനൊരുങ്ങുന്നത്നേരത്തെ നവംബർ 22 ന് റോവർ വിക്ഷേപിക്കപ്പെടേണ്ടതായിരുന്നു, തുടർന്ന് നവംബർ 28 ന് വിക്ഷേപിക്കപ്പെടേണ്ടതായിരുന്നു, തുടർന്ന് 2022 നവംബർ 30 ന് പുതിയ വിക്ഷേപണ തീയതിയും നിശ്ചയി ച്ചിരുന്നു. േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് റാശിദ് റോവറിന്റെ വിക്ഷേപണം… അടുത്ത വർഷം ഏപ്രിലോടെ ‘റാശിദ്’ ദൗത്യം പൂർത്തിയാക്കു മെന്നാണ് കരുതുന്നത്. വിവിധ സാമൂഹിക മാധ്യമ പേജുകളിലൂടെ തത്സമയ സംപ്രേഷണമുണ്ടായിരിക്കും. www.mbrsc.ae/luna ലിങ്കിലൂടെയും തത്സമയ സംപ്രേഷണം കാണാം.രാവിലെ 10.30 മുതൽ സംപ്രേഷണം തുടങ്ങും. ഐ സ്പേസാണ് ‘ഹകുട്ടോ-ആർ മിഷൻ-1’ എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചിരിക്കുന്നത്. ഈ ലാൻഡറിലാണ് ‘റാശിദി’നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക.
No Comments
Leave a Comment