ഫുജൈറ വിമാനത്താവളത്തിൽ പുതിയ റൺവേ
December 5, 2022
യു.എ.ഇ.യുടെ ദേശീയദിനത്തിൽ ഫുജൈറ വിമാനത്താവളത്തിൽ പുതിയറൺവേ തുറന്നു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ (ജി.സി.സി.എ.) നിന്ന് റൺവേയുടെ പ്രവർത്തനാനുമതി ലഭിച്ചതിലുള്ള സന്തോഷം ദേശീയ ദിനാഘോഷത്തോടൊപ്പം അധികൃതർ ആഘോഷിച്ചു.ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ.), യു.എ.ഇ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് 3,050 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമാണ് റൺവേ നിർമിച്ചിട്ടുള്ളത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള വിമാനത്താവളത്തിന്റെ ലക്ഷ്യത്തിന് കരുത്ത് പകരുന്നതാണ് പുതിയറൺവേയെന്ന് എയർപോർട്ട് ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. പുതിയറൺവേ യാഥാർഥ്യമായതോടെ വിമാനങ്ങളുടെ ശേഷി വർധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ.
No Comments
Leave a Comment