പാസ്പോർട്ട് നഷ്ടമായാൽ താൽക്കാലിക എൻട്രി പെർമിറ്റ് നൽകാൻ യുഎഇ

March 17, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • പാസ്പോർട്ട് നഷ്ടമായാൽ താൽക്കാലിക എൻട്രി പെർമിറ്റ് നൽകാൻ യുഎഇ
    താമസ വീസയുള്ളവരുടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ രാജ്യത്തു പ്രവേശിക്കാൻ രണ്ടു മാസത്തേക്കു താൽക്കാലിക പെർമിറ്റ് നൽകുമെന്നു യുഎഇ. അതിനുള്ളിൽ പുതിയ പാസ്പോർട്ട് നേടണം. പാസ്പോർട്ട് നഷ്ടപ്പെട്ടവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വെബ്സൈറ്റിലാണ് എൻട്രി പെർമിറ്റിനുള്ള അപേക്ഷകൾ നൽകേണ്ടത്.  ഏതൊക്കെ രേഖകൾ നഷ്ടപ്പെട്ടു/കേടായി എന്ന വിവരം 3 പ്രവൃത്തി ദിവസത്തിനകം ഐസിപിയിൽ റിപ്പോർട്ട് ചെയ്യണം. വിദേശത്തുവച്ചാണ് നഷ്ടപ്പെട്ടതെ ങ്കിൽ സ്മാർട് സർവീസ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.വിദേശത്തു വച്ചു പാസ്പോർട്ട് നഷ്ടപ്പെട്ടവരാണെങ്കിൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് നഷ്ടപ്പെട്ടതായി യുഎഇ എംബസി സാക്ഷ്യപ്പെടുത്തിയ പൊലീസ് റിപ്പോർട്ടും നൽകണം. ഒപ്പം പാസ്പോർട്ടിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോൺസറുടെ സമ്മതപത്രം, യുഎഇ വീസയുടെ പകർപ്പ്, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയും നൽകണം. 150 ദിർഹമാണ് (ഏകദേശം 3300 രൂപ) ഫീസ്. പാസ്പോർട്ട് യുഎഇയിൽ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ നിശ്ചിത പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയാണ് ആദ്യ നടപടി. കുട്ടികളുടെ പാസ്പോർട്ടാണ് നഷ്ടപ്പെട്ടതെങ്കിൽ രക്ഷിതാവാണ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടേണ്ടത്. കമ്പനികൾക്ക് കീഴിൽ തൊഴിലെടുക്കുന്നവരാണ് അപേക്ഷകരെങ്കിൽ വിശദാംശങ്ങളോടെ കമ്പനി പൊലീസിൽ പരാതി നൽകണം.കമ്പനിയുടെ ലെറ്റർ ഹെഡിൽ സ്പോൺസറുടെ ഒപ്പും കമ്പനി സീലും പതിച്ച് വിലാസം രേഖപ്പെടുത്തിയിരിക്കണം. ട്രേഡ് ലൈസൻസ് എസ്റ്റാബ്ലിഷ്മെന്റ് കാർഡ് പകർപ്പുകൾ കത്തിനൊപ്പം വയ്ക്കണം. ആശ്രിത വീസക്കാരുടെ പാസ്പോർട്ടാണു നഷ്ടപ്പെട്ടതെങ്കിൽ സ്പോൺസറായ വ്യക്തിയുടെ ഒപ്പു പതിച്ച സമ്മതപത്രം മതി. തുടർന്ന് അപേക്ഷകരുടെ കോൺസുലേറ്റുകൾ വഴി സ്വദേശത്തേക്കു മടങ്ങാനുള്ള നടപടിയോ പുതിയ പാസ്പോർട്ടിനുള്ള നടപടികളോ ആരംഭിക്കാം.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram