ദുബായ് വിമാനത്താവളത്തിലെ മാസ്ക് നിബന്ധന ഒഴിവാക്കി
September 29, 2022
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലുകളിലും ദുബായ് വേൾഡ് സെന്ററിലും ഇനിമുതൽ മാസ്ക് നിർബന്ധമല്ലെന്ന് അധികൃതരറിയിച്ചു. ഇഷ്ടമുള്ളവർക്ക് മാസ്ക് ധരിക്കുന്നത് തുടരാം. യു.എ.ഇ.യിലേക്കുള്ള യാത്രയിൽ എമിറേറ്റ്സ് എയർലൈൻസ്, ഫ്ളൈ ദുബായ് എന്നീ വിമാനങ്ങളിലെ യാത്രക്കാർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് വിമാനക്കമ്പനികൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് എമിറേറ്റ്സ്, ഫ്ളൈ ദുബായ് എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ അവരുടെ ലക്ഷ്യസ്ഥാനത്തെ കോവിഡ് നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. വിമാനയാത്രയ്ക്ക് മാസ്ക് നിർബന്ധമല്ല. എന്നാൽ, വിമാനക്കമ്പനികൾക്ക് ഇക്കാര്യത്തിൽ നിബന്ധന മുന്നോട്ടുവെക്കാമെന്നും ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചിട്ടുണ്ട്.
No Comments
Leave a Comment