ദുബായിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..ടൂറിസം മേഖലകൾക്ക് വൻനേട്ടം;

June 24, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ദുബായിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..ടൂറിസം മേഖലകൾക്ക് വൻനേട്ടം;
    ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം. ഈ വർഷം മേയ് വരെ 61.7 ലക്ഷം പേർ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഹോട്ടലുകളിലെ ശരാശരി ബുക്കിങ് 76% ആയിരുന്നു.ഹോട്ടലുകളിലെ ബുക്കിങ്ങുകളുടെ എണ്ണത്തിൽ രാജ്യാന്തരതലത്തിൽ ഒന്നാം സ്ഥാനത്താണ് ദുബായ്. ന്യൂയോർക്കിൽ 61%, ലണ്ടനിൽ 60% പാരിസിൽ 57% എന്നിങ്ങനെയായിരുന്നു ഈ സമയത്തെ ഹോട്ടൽ ബുക്കിങ്. കുറഞ്ഞ ചെലവിൽ കൂടുതൽ കാലത്തേയ്ക്കുള്ള താമസം എന്ന പ്രചാരണത്തിൽ 60 ഹോട്ടലുകളാണ് ഭാഗമായത്. ഇത് രാജ്യാന്തര തലത്തിൽ ടൂറിസ്റ്റുകളെ ഇവിടേക്ക് കൂടുതലായി ആകർഷിക്കാൻ കാരണമായെന്നും മന്ത്രാലയം വ്യക്തമാക്കി.കോവിഡ് വന്നതോടെ കേരളമടക്കം ലോകത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വൻ തിരിച്ചടി നേരിട്ടപ്പോഴാണ് ദുബായുടെ നേട്ടം. കണ്ടിരിക്കേണ്ട സ്ഥലമായി ദുബായിയെ ലോകത്തിനു മുൻപിൽ ടൂറിസം വകുപ്പ് അവതരിപ്പിച്ചത് ബോളിവുഡ്, ഹോളിവുഡ് താരങ്ങളെ അണിനിരത്തിയാണ്. 5 ദിവസത്തെ പണം കൊണ്ട് 7 ദിവസം തങ്ങാമെന്നതടക്കം ഓഫറുകൾ നൽകി ഹോട്ടലുകളും സഹകരിച്ചു. മടിച്ചു നിന്ന വിനോദ സഞ്ചാര മേഖലയെ എക്സ്പോ 2020 ഒരുക്കി ദുബായ് കുലുക്കി ഉണർത്തി.എക്സ്പോ 2020നെ എക്സ്പോ സിറ്റിയാക്കി മാറ്റി സഞ്ചാരികളെ വിസ്മയിപ്പിക്കാൻ എല്ലാ വഴികളും തുറക്കുകയാണ് ദുബായ്. യാത്രാ നിയന്ത്രണങ്ങൾ ഇല്ലാത്തതും കോവിഡിന്റെ പേരിൽ അനാവശ്യ നിർദേശങ്ങൾ ഒഴിവാക്കിയും സഞ്ചാരികൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് ദുബായ് വരവേൽക്കുന്നത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram