ദുബായിലെ വീസാ അപേക്ഷ നടപടി; കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോഗിക്കണം

January 30, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ദുബായിലെ വീസാ അപേക്ഷ നടപടി; കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോഗിക്കണം
    ദുബായ് എമിറേറ്റിൽ ∙വീസാ അപേക്ഷകളിൻമേലുള്ള  നടപടിയിലെ കാലതാമസം ഒഴിവാക്കാൻ  വീഡിയോ കോൾ  സേവനം പ്രയോജനപ്പെടു ത്തണമെന്നു ദുബായ് ജനറൽ ഡയറക്ടറേറ്റ്  ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് പറഞ്ഞു. നിലവിൽ അതിവേഗമാണ് ദുബായിലെ വീസാ സേവനങ്ങൾ ലഭ്യമായിട്ടുള്ളത്. എന്നാൽ ചില സമയങ്ങളിൽ ഉപയോക്താ ക്കളുടെ അപേക്ഷാ ഫോമുകളിന്മേൽ ചില അവ്യക്തതകൾ നിലനിൽക്കാറുണ്ട്. അതിനു പരിഹാരമായി ഓഫിസുകളിൽ പോകാതെ തന്നെ വിഡിയോ കോൾ വഴി തൽസമയം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി നടപടികൾ പൂർത്തീകരിക്കാനുള്ള മാർഗമാണ് വകുപ്പ് പുതിയതായി ആരംഭിച്ച വീഡിയോ കോൾ സർവീസ്. ഇതിലൂടെ  അപേക്ഷകളുടെ മേലുള്ള കാലതാ മസം എന്താണെന്ന് ഉദ്യോഗസ്ഥരിൽ നിന്ന് അറിയാനും ആവശ്യമായ  രേഖകൾ സമർപ്പിച്ചു  നടപടികൾ പൂർത്തീകരിക്കാനും സാധിക്കുന്നതാണ്. ജിഡിആർഎഫ്എ ദുബായുടെ വെബ്സൈറ്റ് മുഖേനയാണ്  ഇതു സാധ്യമാകുന്നതെന്നു തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അറിയിച്ചു.ദുബായിലെ വീസാ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കാവുന്നതാണ്. എന്നാൽ വീഡിയോ കോൾ സേവനം എന്നത്  ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ച സേവന അപേക്ഷകളുടെ മേലുള്ള നടപടികൾ പൂർത്തികരിക്കാനുള്ള താണെന്ന് അമർ ഹാപ്പിനസ് വിഭാഗം തലവൻ ലഫ്.കേണൽ സാലിം ബിൻ അലി അറിയിച്ചു. ഇത്തരത്തിൽ വീസ സംബന്ധ മായ വിവിധ സേവനങ്ങൾക്കും അന്വേഷണ ങ്ങൾക്കും  ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫിനാൻഷ്യൽ, നിയമ ഉപദേശം, എമിഗ്രേഷൻ കാർഡ്, താമസ വീസ, സന്ദർശക വീസ,  മാനുഷിക പരിഗണന യുള്ള ഇടപാടുകൾ, ഗോൾഡൻ വീസ, സ്വദേശികളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ, പ്രോപ്പർട്ടി ഇൻവെസ്റ്ററുടെ വീസകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെല്ലാം ഔദ്യോഗികമായി  അറിയാനും ആവശ്യമായ സേവനം ലഭ്യമാകാനും ഇതിലൂടെ സാധിക്കുന്നതാണ്.നിലവിൽ വകുപ്പിന്റെ ഓഫിസ് പ്രവൃത്തി സമയമായ  രാവിലെ 7:30 മുതൽ വൈകിട്ട് 6 വരെയാണ് സർവീസ് ലഭ്യമാവുക. വരും കാലങ്ങളിൽ മുഴുവൻ സമയവും ലഭ്യമാകുന്ന താണെന്ന് വകുപ്പ് അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram