കോവിഡ് നിരക്ക് ഉയരുന്നു; ഗ്രീൻ പാസ് 14 ദിവസമായി കുറച്ച് യു എ ഇ..
June 14, 2022
കോവിഡ്-19 റജിസ്ട്രേഷനായുള്ള യു എ ഇ യുടെ ഔദ്യോഗിക അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസിന്റെ സാധുത 30 ൽ നിന്ന് 14 ദിവസമായി കുറച്ചതായി നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു. പ്രതിദിന കോവിഡ് നിരക്ക് അടുത്തിടെ വർധിച്ചതിനെ തുടർന്നുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കം.ഇൗ മാസം 15 നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനം എല്ലാ മേഖലകളിലെയും ജീവനക്കാർക്ക് ബാധകമാകും. എന്നാൽ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ 20 മുതലാണ് തീരുമാനം പാലിക്കേണ്ടത്. യുഎഇയിലെ സർക്കാർ വകുപ്പുകളിലും മറ്റ് വേദികളിലും പരിപാടികളിലും ചടങ്ങുകളിലും പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമാണ്. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഗ്രീൻ പാസ് സാധുതയിൽ നിയന്ത്രണം കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു
No Comments
Leave a Comment