ഇന്ത്യൻ സ്ഥാപനങ്ങൾ യു.എ.ഇ.യിൽ കൂടുതൽ നിക്ഷേപം നടത്തും
August 12, 2022
ഇന്ത്യൻ എൻജിനിയറിങ് സ്ഥാപനങ്ങളുമായി പുതിയ വ്യാപാരസഹകരണം യു.എ.ഇഉറപ്പിച്ച് . എൻജിനിയറിയിങ് മേഖലയിലെ വ്യാപാരസാധ്യതകൾ മുൻനിർത്തി ഇന്ത്യൻ നയതന്ത്രകാര്യാലയവും ദുബായ് ചേംബേഴ്സും ചേർന്ന് ദുബായിൽ സംഘടിപ്പിച്ച ‘വ്യാപാര സഭ’ യിലാണ് കൂടുതൽ സാമ്പത്തിക നിക്ഷേപം നടത്തുന്ന കാര്യം ചർച്ച ചെയ്തത്. ദുബായിലെ വിവിധ കമ്പനികളുമായി യോജിച്ചു പ്രവർത്തിക്കാൻ എൻജിനിയറിങ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഇ. ഇ.പി. സി.) ധാരണയായി.അഡ്നോക്, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഫുജൈറ ഫ്രീ സോൺ, ദുബായ് ചേംബേഴ്സ്, എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം, ഡി.പി.വേൾഡ്, മഹീന്ദ്ര എമിറേറ്റ്സ്, ഡി.എം.സി.സി., എ.ഡി.പോർട്സ്, കിസാദ്, ടാറ്റ സ്റ്റീൽ, അശോക് ലെയ്ലാൻഡ്, ഐ.ബി.പി.സി. ദുബായ്, പി.ഐ.ഒ.സി.ഐ. ദുബായ് എന്നിവിടങ്ങളിൽനിന്നും ഇരുന്നൂറിലധികം പ്രതിനിധികൾ വ്യാപാര സഭയിൽ പങ്കെടുത്തു. കൂടാതെ ഇന്ത്യയിൽനിന്നുള്ള നാല്പതിലേറെ സ്ഥാപനങ്ങളുടെ പ്രാതിനിധ്യവുമുണ്ടായി.സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനുശേഷം യു.എ.ഇ. യുമായി അതിവേഗം വളരുന്ന ഇന്ത്യയുടെ സാമ്പത്തിക പങ്കാളിത്തം ഉയർത്തിക്കാട്ടിക്കൊണ്ട് വ്യാപരമേഖലയിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പിക്കണമെന്ന് കമ്പനികളോട് ഇന്ത്യൻ അംബാസഡറായ സഞ്ജയ് സുധീർ പറഞ്ഞു.
No Comments
Leave a Comment