ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു
October 5, 2022
സ്വദേശികൾക്കും വിദേശികൾക്കും ആരോഗ്യ പാഠങ്ങൾ നൽകി വിജയകരമായി മുന്നോട്ടു പോകുന്ന ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ (ഡിഎഫ്സി) ആറാം പതിപ്പിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഫിറ്റ്നസ് ചാലഞ്ചിന് നേതൃത്വം നൽകുന്നത്. ഒക്ടോബർ 29 മുതൽ നവംബർ 27 വരെ നീണ്ടു നിൽക്കുന്ന കായിക മേളയിൽ ഒട്ടേറെ വ്യായാമ, ഉല്ലാസ പരിപാടികൾ ഉണ്ടാകും. ‘30 മിനിറ്റ് 30 ദിവസം’ എന്നതാണ് ഡിഎഫ്സിയുടെ പ്രമേയം. അതായത് 30 ദിവസം 30 മിനിറ്റുനേരം ഫിറ്റ്നസിനായി ചെലവഴിക്കുക. റജിസ്റ്റർ ചെയ്യേണ്ട സൈറ്റുകൾ: www.dubaifitnesschallenge.com, www.dubairun.com.
No Comments
Leave a Comment