സ്വാതന്ത്യദിനമാഘോഷിച്ച് യുഎഇയിലെ ഇന്ത്യക്കാരും; വിവിധ എമിറേറ്റുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി
August 15, 2022
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പ്രവാസി ഇന്ത്യക്കാരുംആഘോഷിച്ചു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ഉയര്‍ന്ന നയതന്ത്രജ്ഞര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ദേശീയ പതാക ഉയര്‍ത്തി.
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരി പതാക ഉയര്‍ത്തി. ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലെ ഇന്ത്യന്‍ അസോസിയേഷനുകളില്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ഉദ്യോഗസ്ഥര്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു.
No Comments
Leave a Comment