സ്വകാര്യ കമ്പനികളുടെ റജിസ്ട്രേഷൻ കൂടുന്നു
March 15, 2023

യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന് (ഇമിറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്നസ് കൗൺസിൽ) സ്വകാര്യ കമ്പനികളിൽ നിന്ന് മികച്ച പ്രതികരണം. ഇതുവരെ 8478 കമ്പനികൾ റജിസ്റ്റർ ചെയ്തു. സ്വദേശി ഉദ്യോഗാർഥികൾക്ക് വിവിധ കമ്പനികളിൽ നിന്ന് ഒന്നിലേറെ ജോലി വാഗ്ദാനവും ലഭിക്കുന്നുണ്ട്.ഈ വർഷം ഇതുവരെ 1461 കമ്പനികളാണ് പദ്ധതിയിൽ ചേർന്നത്. ഈ മാസം മാത്രം 237 കമ്പനികൾ നാഫിസിന്റെ ഭാഗമായി. ദിവസേന ശരാശരി 20 കമ്പനികൾ റജിസ്റ്റർ ചെയ്യുന്നു. നാഫിസ് പദ്ധതി അനുസരിച്ച് 50 ജീവനക്കാരിൽ കൂടുതൽ ഉള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടത്തണം. ഇതിനു വർഷാവസാനം വരെ കാത്തിരിക്കാൻ പാടില്ലെന്നും ആറു മാസത്തിലൊരിക്കൽ ഒരു ശതമാനം വീതം സ്വദേശികളെ നിയമിക്കണമെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.2022ൽ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം 5 വർഷത്തിനകം സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം 10% ആക്കുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലയിലെ ജോലികളിൽ ചേരുന്നതിനായി സ്വദേശികൾക്കു പ്രത്യേക പരിശീലനം നൽകുന്ന പദ്ധതിക്കും മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിൽ 10,000 പേർക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും ആരംഭിച്ചു.
No Comments
Leave a Comment