സ്ഥാനാർഥികളുടെ പ്രചാരണം തുടരുന്നു
September 14, 2023

യു.എ.ഇ ഫെഡറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പ്രചാരണം ആരംഭിച്ചു . ഇന്ന് തുടങ്ങിയ പ്രചാരണം തുടരുന്നു .ഒക്ടോബർ മൂന്നു വരെ നീണ്ടുനിൽക്കും.പ്രചാരണ കാലയളവിൽ സ്ഥാനാർഥികൾ വോട്ടർമാർക്കിടയിൽ സ്വയം പരിചയപ്പെടുത്തുകയും തെരഞ്ഞെടുപ്പ് പരിപാടികൾ വിശദീകരിക്കുകയും ചെയ്യും. ഈ മാസം 25നും 26നുമാണ് നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതികൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രഖ്യാപിച്ച മാർഗനിർദേശങ്ങൾ, നിയമങ്ങൾ എന്നിവ സ്ഥാനാർഥികൾ പാലിക്കണമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി അഭ്യർഥിച്ചു. നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കും. 30 ലക്ഷം ദിർഹമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാർഥിക്ക് ചെലവിടാനുള്ള പരമാവധി തുക.നാഷണല്‍ ഫെഡറല്‍ കൗണ്‍സിലില്‍ 20 അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെ 309 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുള്ളത്. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മറ്റി അംഗീകരിച്ചു. അബുദാബി, ദുബൈ എമിറേറ്റുകളില്‍ നാല് വീതം സീറ്റുകളും ഷാര്‍ജ, റാസല്‍ഖൈമ എമിറേറ്റുകളില്‍ മൂന്ന് വീതം സീറ്റുകളും അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളില്‍ രണ്ട് സീറ്റുകള്‍ വീതമാണ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം സ്ത്രീകളും 59 ശതമാനം പുരുഷന്മാരുമാണുള്ളത്. സ്ത്രീകളില്‍ ഭൂരിഭാഗവും 36 വയസ്സിനു മുകളില്‍ പ്രയാമുള്ളവരാണ്.അബുദബിയില്‍ 118 പേരും, ദുബൈയില്‍ 57 പേരും, ഷാര്‍ജയില്‍ 50 പേരും, അജ്മാനില്‍ 21 പേരും, റാസല്‍ഖൈമയില്‍ 14 ഉം, ഉമല്‍ഖുവൈനില്‍ 14 പേരും, ഫുജൈറയില്‍ 15 പേരുമാണ് സ്ഥാനാര്‍ത്ഥികളായുള്ളത്.
No Comments
Leave a Comment