സെപ പ്രാബല്യത്തിൽവന്നശേഷം 30 ശതമാനം വ്യാപാരം വർധിച്ചുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ
January 25, 2023

ഇന്ത്യയും യു.എ.ഇയും തമ്മിലെ ഉഭയകക്ഷി വ്യാപാരം മേയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) പ്രാബല്യത്തിൽവന്നശേഷം 30 ശതമാനം വർധിച്ചുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. ദുബൈയിൽ ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ട് മാസത്തിനുള്ളിലാണ് വ്യാപാര മേഖലയിൽ വൻ കുതിപ്പുണ്ടായിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 88 ശതകോടി ഡോളറിന്റെ വ്യാപാരം കൈവരിക്കാനുള്ള പാതയിലാണ് ഇരു രാജ്യങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
No Comments
Leave a Comment