സാങ്കേതിക വിദ്യയിലൂടെ കാർഷിക സ്വയംപര്യാപ്തത നേടും
August 17, 2022
യു എ ഇയിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കാർഷികോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്നു ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കൃഷി വ്യാപിപ്പിക്കുകയും ഭക്ഷ്യസംസ്കരണ മേഖലയിൽ ഗവേഷണ പരിപാടികൾ ഊർജിതമാക്കുകയും ചെയ്യും. സംശുദ്ധ ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്തുന്നതിനൊപ്പം പുതിയ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുമെന്നും വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ തട്ടുകൃഷിയിടമായ ജബൽഅലിയിലെ ബുസ്താനിക്കയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. 3.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഹൈഡ്രോപോണിക് തോട്ടമായ ബുസ്താനിക്കയിലെ നൂറോളം ഇനങ്ങൾ ഈമാസം അവസാനത്തോടെ വിപണിയിലെത്തും. 4 കോടി ഡോളറിന്റെ തട്ടുകൃഷിയിടത്തിൽ നിന്നു പ്രതിവർഷം 10 ലക്ഷം കിലോയിലേറെ പച്ചക്കറി വിളവെടുക്കാനാകും
No Comments
Leave a Comment