സാംപിൾ നൽകാൻ വിസമ്മതിച്ചാൽ കടുത്ത ശിക്ഷ
September 28, 2023

യുഎഇയിൽ ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടാൽ പരിശോധനയ്ക്ക് സാംപിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് 2 വർഷം തടവും ഒരു ലക്ഷം ദിർഹം (22.6 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ. ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടവരെ അവ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്താറുണ്ട്. ഇതിനായി രക്ത, മൂത്ര സാംപിളുകൾ ശേഖരിക്കും. മതിയായ കാരണമില്ലാതെ ഇവ നൽകാൻ വിസമ്മതിക്കുന്നവരാണ് ശിക്ഷ നേരിടേണ്ടിവരിക.
No Comments
Leave a Comment