സമ്മതമില്ലാതെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചാൽ അഞ്ചുലക്ഷം ദിർഹം പിഴ
July 29, 2022
യു എ ഇയിൽ വ്യക്തികളുടെ അനുമതിയില്ലാതെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നവർക്ക് അഞ്ചുലക്ഷം ദിർഹം പിഴയും ആറുമാസംവരെ ജയിൽശിക്ഷയും ലഭിക്കുമെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.രാജ്യത്തെ നിയമങ്ങളെക്കുറിച്ച് പൊതുജന അവബോധം മെച്ചപ്പെടുത്തുന്നതിനായി തുടർച്ചയായി നടത്തുന്ന ഓൺലൈൻ കാമ്പയിന്റെ ഭാഗമാണിത്.ഏതെങ്കിലും ഇലക്േട്രാണിക് ഉപകരണത്തിലൂടെ വ്യക്തിഗതവിവരങ്ങൾ പകർത്തുകയോ അനുവാദമില്ലാതെ അവ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിലൂടെ വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്നു.ഇത് യു.എ.ഇ. നിയമപ്രകാരം കുറ്റകരമാണെന്നും പ്രോസിക്യൂഷൻ ഓർമിപ്പിക്കുന്നു. കൂടാതെ, അപകടങ്ങളിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്ത വ്യക്തികളുടെ ചിത്രങ്ങൾ ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ പങ്കുവെക്കുന്നതും കുറ്റകരമാണ്. മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ചിത്രങ്ങളും ശബ്ദരേഖകളും വീഡിയോകളും മാറ്റംവരുത്തി പ്രചരിപ്പിച്ചാലും തടവും പിഴയും ലഭിക്കും.
No Comments
Leave a Comment