ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റ് സെപ്റ്റംബർ 4 വരെ അടച്ചിട്ടു
August 19, 2022
ഷാർജ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റ്, റാഷിദ് ബിൻ മുഹമ്മദ് ബിൻ ഖാദിം സ്ക്വയർ മുതൽ അബ്ദുൽ കരീം അൽ ബക്രി സ്ക്വയർ വരെ അടച്ചു .ഇന്നലെ മുതൽ സെപ്റ്റംബർ 4 വരെ അടച്ചിടുമെന്നു ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ) അറിയിച്ചത് . റോഡ് നവീകരണം പൂർത്തിയാക്കുന്നതിനായാണിത്.ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനും കാര്യക്ഷമത വർധിപ്പിക്കാനും റോഡ് അടയ്ക്കുന്നത് അനിവാര്യമാണെന്ന് എസ്ആർടിഎ ട്വീറ്റ് ചെയ്തു
No Comments
Leave a Comment