ഷാർജ പുസ്തകോത്സവം നവംബർ രണ്ടുമുതൽ
September 21, 2022

41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വിശദാംശങ്ങൾ സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) പ്രഖ്യാപിച്ചു. നവംബർ രണ്ട് മുതൽ 13 വരെയാണ് ‘വാക്ക് പ്രകാശിക്കട്ടെ’ എന്ന പ്രമേയത്തിൽ ഷാർജ എക്സ്‌പോ സെന്ററിൽ മേള നടക്കുക. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. ലോകമെങ്ങുമുള്ള ഒട്ടേറെ പ്രസാധകരും എഴുത്തുകാരും വിതരണ ക്കാരും തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങളടക്കം പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യും. കലാസാംസ്കാരിക പരിപാടികൾ, ചർച്ചകൾ, ശില്പശാലകൾ, സംവാദങ്ങൾ, പുസ്തക പ്രകാശനം, പാചകം, നാടകം, സംഗീത പരിപാടി തുടങ്ങിയവ 12 ദിവസത്തെ മേളയിൽ അരങ്ങേറും.കോവിഡ് ഭീഷണി അവസാനിച്ചതിനാൽ ഇത്തവണ മേളയിൽ കൂടുതൽ സന്ദർശകരെത്തു മെന്നാണ് പ്രതീക്ഷ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരി യുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്ഥാപിച്ച അറിവ്, സംസ്കാരം എന്നിവയോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത പുതുക്കുന്ന താണ് പുസ്തകമേളയെന്ന് എസ്.ബി.എ. ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു.പുസ്തകങ്ങളുടെ യഥാർഥ മൂല്യം മനസ്സിലാക്കുന്ന സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിൽ എഴുത്തുകാരും സർഗപ്രതിഭകളും ഏറെ സ്വാധീനം ചെലുത്തുന്നുവെന്നും പുസ്തകങ്ങളില്ലാതെ അറിവിലോ ശാസ്ത്രത്തിലോ നിക്ഷേപത്തിലോ ഒരു നേട്ടവും കൈവരിക്കാനാവില്ലെന്നും SIBF. ജനറൽ കോ- ഓർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു.
No Comments
Leave a Comment