ഷാർജ എക്സ്പോ സെന്ററിന്റെ ഈ വർഷത്തെ ഇവന്റ് കലണ്ടർ പ്രഖ്യാപിച്ചു
January 25, 2023

യു.എ.ഇയിലെ രാജ്യാന്തര മേളകളുടെ കേന്ദ്രമായ ഷാർജ എക്സ്പോ സെന്ററിന്റെ ഈ വർഷത്തെ ഇവന്റ് കലണ്ടർ പ്രഖ്യാപിച്ചു. 49 പരിപാടികളാണ് ഈ വർഷം ഇവിടെ നടക്കുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ ഒന്നുമുതൽ 12 വരെ നടക്കും. കുട്ടികളുടെ വായനോത്സവം ഏപ്രിൽ 26 മുതൽ മേയ് ഏഴുവരെയാണ്. ഇന്റർനാഷനൽ എജുക്കേഷൻ ഷോ ഒക്ടോബർ 11 മുതൽ 14 വരെ അരങ്ങേറും. കഴിഞ്ഞ വർഷം ഷാർജ എക്സ്പോ സെന്ററിൽ 40 പരിപാടികളാണ് നടന്നത്. ഇക്കുറി പരിപാടികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫോട്ടോഗ്രഫി എക്സിബിഷനായ ‘എക്സ്പോഷർ’ ആണ് അടുത്തതായി അരങ്ങേറുന്ന മേള. ഫെബ്രുവരി ഒമ്പതിനാണ് എക്സ്പോഷർ തുടങ്ങുന്നത്. ആദ്യമായി സംഘടിപ്പിക്കുന്ന എട്ട് എക്സിബിഷനുകളും കോൺഫറൻസുകളും ഇത്തവണ നടക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള സംഘാടകർക്കും സന്ദർശകർക്കും ലോകോത്തര സൗകര്യങ്ങളും നൂതന സാങ്കേതിക വിദ്യകളും ഉയർന്ന നിലവാരമുള്ള സേവനങ്ങളും ലഭ്യമാക്കുമെന്ന് എക്സ്പോ സെന്റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽമിദ്ഫ പറഞ്ഞു.
No Comments
Leave a Comment