ഷാർജയിലെ 97% സ്കൂളുകളുംപഠനനിലവാരം മെച്ചപ്പെടുത്തി
May 23, 2023

സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി നടത്തിയ നിലവാര പരിശോധനയിൽ ഷാർജയിലെ 97% സ്കൂളുകളും നിലവാരം മെച്ചപ്പെടുത്തിയതായി കണ്ടെത്തൽ. ഇവയിൽ ഭൂരിഭാഗവും തൃപ്തികരം, നല്ലത് എന്ന വിഭാഗത്തിൽ ഇടംപിടിച്ചു.ജെംസ് മിലെനിയം പ്രൈവറ്റ് സ്കൂൾ ആണ് ഔട്ട്സ്റ്റാൻറിങ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. വെരി ഗുഡ് വിഭാഗത്തിൽ 9 സ്കൂളുകളും ഗുഡ് വിഭാഗത്തിൽ 44, ആക്സപ്റ്റബിൾ വിഭാഗത്തിൽ 53 സ്കൂളുകളും ഇടംപിടിച്ചു. 3 സ്കൂളുകളാണ് മോശം വിഭാഗത്തിൽപ്പെട്ടത്. ഷാർജയിലെ 127 സ്കൂളുകളിലായിരുന്നു പരിശോധന.നിലവാര പരിശോധനയുടെ ഫലം അനുസരിച്ച് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകി. ഔട്ട്സ്റ്റാൻഡിങ് സ്കൂളുകൾക്ക് നിലവിലെ ഫീസിന്റെ 5% വർധിപ്പിക്കാം. വെരിഗുഡ് സ്കൂളുകൾക്ക് 3.75%, ഗുഡ് 2.5%, ആക്സപ്റ്റബിൾ 1.25% എന്നിങ്ങനെയാണ് അനുമതി. മുൻ വർഷങ്ങളെ അപേക്ഷിച്ച് പഠന നിലവാരത്തിൽ 68% വർധനയുണ്ട്. മികച്ച സ്കൂൾ വിഭാഗത്തിൽ 8 നിന്ന് 53 ആയി. തൃപ്തികരം 94 ൽനിന്ന് 56 ആയി കുറഞ്ഞു. പലതും നില മെച്ചപ്പെടുത്തിയതോടെ മികച്ച വിഭാഗത്തിൽ ഇടംപിടിച്ചു.
No Comments
Leave a Comment