ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നു
September 20, 2023

2024ന് അകം ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്നു ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അറിയിച്ചു. വർഷാവസാനം കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാനിരിക്കെയാണ് പ്രഖ്യാപനം. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കും. ഇതിലൂടെ 25% സ്കൂളുകളെയും നഴ്സറികളെയും പരിവർത്തിപ്പിക്കുകയാണ് ലക്ഷ്യം. വെള്ളവും വൈദ്യുതിയും പോലെയുള്ള വിഭവങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്നും വിശദീകരിക്കും.പരിസ്ഥിതി മാനേജ്മെന്റ് കമ്പനിയായ ബീഅയുമായി സഹകരിച്ച് സ്കൂളുകളിൽ മാലിന്യസംസ്കരണ പദ്ധതിയും ആസൂത്രണം ചെയ്യും. യുവതലമുറയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ചെയർപേഴ്‌സൺ ഡോ മുഹദ്ദിത അൽ ഹാഷിമി പറഞ്ഞു.
No Comments
Leave a Comment