ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം

July 13, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം
    ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം.പൊലീസുമായുള്ള വിദേശികളുടെ ആശയവിനിമയം സുഗമമാക്കുന്നതിന് ഷാർജ പൊലീസ് ‘സ്മാർട്ട് ട്രാൻസ്ലേഷൻ ഫോർ ഫോറിൻ കസ്റ്റമേഴ്സ്’ സംവിധാനത്തിന് തുടക്കം കുറിച്ചു. ഈ സംവിധാനത്തിലാണ് 192 ഭാഷകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ രാജ്യക്കാർക്ക് ഇനി അവരുടെ മാതൃഭാഷയിൽ ആശയവിനിമയം നടത്താമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡിന് കീഴിലെ കോംപ്രിഹെൻസിവ് പൊലീസ് സ്റ്റേഷൻസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ കേണൽ യൂസഫ് ബിൻ ഹർമൂൽ പറഞ്ഞു.ക്രിമിനൽ കേസുകളും ട്രാഫിക് സംബന്ധമായ കേസുകളും കൈകാര്യം ചെയ്യുമ്പോഴാണ് ഇത് കൂടുതൽ ഫലപ്രദമാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹിക സേവനവും സുരക്ഷയും വർധിപ്പിക്കുന്നതിന്‍റെയും വിദേശികൾക്കുള്ള സേവനം കാര്യക്ഷമമാക്കുന്നതിന്‍റെയും ഭാഗമായാണ് ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വിദേശികളുമായി ബന്ധപ്പെട്ട കേസുകളിലും ഇടപാടുകളിലും സമയവും അധ്വാനവും ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ക്രിമിനൽ കേസുകളിലും ട്രാഫിക് സംബന്ധമായ പരാതികളിലും കൂടുതൽ സുതാര്യത ഉറപ്പുവരുത്താനും വേഗം പരിഹാരം കാണാനും കഴിയും.കേസന്വേഷണത്തിൽ കുറ്റാരോപിതരുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് ഡിജിറ്റൽ സാങ്കേതികതയുടെ സേവനം ഉപയോഗപ്പെടുത്തുന്ന ‘റിമോട്ട് വിഷ്വൽ ഇൻവെസ്റ്റിഗേഷൻ’ സംവിധാനവും ഷാർജ പൊലീസ് ഏർപ്പെടുത്തി.കൂടുതലായും കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇതിന്‍റെ സേവനം പ്രയോജനപ്പെടുകയെന്നും കേണൽ യൂസഫ് ബിൻ ഹർമൂൽ പറഞ്ഞു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram