വേനലാഘോഷം; സമ്മർ പാസുമായി അബുദാബി
June 24, 2022

അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗംവേനൽ അവധിക്കാലം ആസ്വാദ്യകരമാക്കാൻ സമ്മർ പാസ് പുറത്തിറക്കി. ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ്, വാർണർ ബ്രോസ് വേൾഡ് തുടങ്ങി എമിറേറ്റിലെ തീം പാർക്കുകളിലേക്കും മറ്റു 13 സാംസ്കാരിക കേന്ദ്രങ്ങളിലേക്കും 2 മാസം പ്രവേശനം നൽകുന്നതാണ് സമ്മർ പാസ്.ഈ കേന്ദ്രങ്ങളിലേക്കു സൗജന്യ ബസ് സൗകര്യവും വാഗ്ദാനം ചെയ്യുന്നു. summerpass.visitabudhabi.ae വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന പാസ് ഉപയോഗിച്ച് തീംപാർക്കുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഓഗസ്റ്റ് 31 വരെ പ്രവേശനം അനുവദിക്കും. മുതിർന്നവർക്ക് 559 ദിർഹവും 4–17 പ്രായക്കാർക്ക് 499 ദിർഹമുമാണ് ഫീസ്. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം.പാസില്ലാത്തവർക്ക് ഒരു തീം പാർക്കുകളിലേക്കു മാത്രം 350 ദിർഹം ഫീസുണ്ട്.ഫെറാറി വേൾഡിലെ ഏറ്റവും നീളംകൂടിയ റോളർ കോസ്റ്റർ അനുഭവത്തിനൊപ്പം വാർണർ ബ്രോസിലെ ഡി.സി സൂപ്പർഹീറോസ് കഥാപാത്രങ്ങളെയും പരിചയപ്പെടാം. വേൾഡ് ടിഎം അബുദാബി, യാസ് വാട്ടർവേൾഡ് അബുദാബി എന്നിവിടങ്ങളിൽ 40ലേറെ റൈഡുകളിലും പങ്കെടുക്കാം.
No Comments
Leave a Comment