വീസ മെഡിക്കൽ വേഗത്തിലാക്കി ക്യാപിറ്റൽ ഹെൽത്ത് സെന്റർ
September 12, 2023

അരമണിക്കൂറിനകം വീസ മെഡിക്കൽ പരിശോധന പൂർത്തിയാക്കാനുള്ള സൗകര്യമൊരുക്കി ക്യാപിറ്റൽ ഹെൽത്ത് സ്ക്രീനിങ് സെന്റർ. അബുദാബി, അൽഐൻ, അൽദാന എന്നിവിടങ്ങളിലെ ശാഖകളിലെല്ലാം വീസ സംബന്ധമായ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കാം. പരിശോധനാ ഫലം സർക്കാരിന്റെ ഇ–ലിങ്ക് സംവിധാനത്തിൽ അപ്‍ലോഡ് ചെയ്യുന്നതിനാൽ കാലതാമസമുണ്ടാകില്ല. ദേഹ പരിശോധന, രക്തപരിശോധന, എക്സ്റേ എന്നീ 3 ഘട്ടങ്ങൾ അടങ്ങിയതാണ് വീസ മെഡിക്കൽ സ്ക്രീനിങ്. ഇതുവരെ 40 ലക്ഷം പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു. സാധാരണ സേവനത്തിനു പുറമേ ഫാസ്റ്റ് ട്രാക്ക്, വിഐപി സേവനങ്ങളുമുണ്ട്. സാധാരണ സേവനത്തിനു സമയമെടുക്കുമെങ്കിലും രാവിലെ 11ന് മുൻപ് പരിശോധിച്ചവർക്ക് അന്നുതന്നെ ഫലം ലഭിക്കും. വലിയ കമ്പനികളിലെത്തി പരിശോധന നടത്തുന്ന ഓൺസൈറ്റ് വീസ മെഡിക്കൽ സർവീസുമുണ്ട്.
No Comments
Leave a Comment