വീണ്ടും മഴയ്ക്ക് സാധ്യത
August 15, 2022
യുഎഇ അന്തരീക്ഷം ഇന്ന് പൊടിപടലങ്ങള്‍ നിറഞ്ഞതും ഭാഗികമായി മേഘാവൃതമായതുമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ട്. അബുദാബിയില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസായിരിക്കും എന്നാല്‍ ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇന്നത്തെ താപനില. എന്നാല്‍ രാജ്യത്ത് ഇന്ന് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയുന്നതിനാല്‍ രാവിലെ ദൂരക്കാഴ്ച കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 15-25 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ചില സമയങ്ങളില്‍ 40 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പില്‍ പറയുന്നു.
No Comments
Leave a Comment