വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കും
January 30, 2023

യു.എ.ഇയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് വഴിയാക്കും. തൊഴിൽമന്ത്രാലയത്തിന്റെ വേജ് പ്രൊട്ടക്ഷൻ സംവിധാനത്തിന് (ഡബ്ല്യൂ.പി.എസ്.) കീഴിൽ ഗാർഹിക ജീവനക്കാരെയും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുവഴി തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകും. തൊഴിലാളികളുടെ അക്കൗണ്ടിൽ ശമ്പളം കൃത്യമായി എത്തിയില്ലെങ്കിൽ അധികൃതർക്ക് വിവരം ലഭിക്കും. വീട്ടുജോലിക്കാരുടെ ശമ്പളം സംബന്ധിച്ച നിർദേശങ്ങൾ പാലിക്കാത്ത തൊഴിലുടമക്ക് എത്ര തുക പിഴയിടുമെന്ന കാര്യത്തിൽ അധികൃതർ വ്യക്തതവരുത്തിയിട്ടില്ല. എന്നാൽ ഒരു മസം ശമ്പളം മുടക്കിയാൽ തൊഴിലുടമയ്ക്ക് മുന്നറിയിപ്പ് വരും. ഇതിനുശേഷവും ശമ്പളം നൽകിയില്ലെങ്കിൽ ഉടമയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇതോടെ വീട്ടുജോലിക്കാരെ നിയമിക്കാൻ ഇവർക്ക് കഴിയാതെയാകും. അതേസമയം നേരത്തെ സ്വന്തംപേരിൽ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള വീട്ടുജോലിക്കാർക്കും ജോലിക്ക് ഹാജരാകാതിരിക്കുക, വിസ നൽകിയ തൊഴിലുടമക്കായി ജോലി ചെയ്യാതിരിക്കുക, കരാർ ഒപ്പുവെച്ചശേഷം 30 ദിവസത്തോളം ജോലി ചെയ്യാതിരിക്കുക തുടങ്ങിയവർക്കും അക്കൗണ്ട് വഴി ശമ്പളം ലഭിക്കണമെന്നില്ലെന്നും മന്ത്രാലയം നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
No Comments
Leave a Comment