വിസ മെഡിക്കൽ: കമ്പനികൾക്കും ഓൺലൈൻ ബുക്കിങ് സൗകര്യം

August 4, 2022
  • യു എ ഇയിൽ ചൂടിന് ശമനമില്ല

  • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

  • ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം

  • മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

  • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

  • തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു

  • ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്

  • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

  • തൊഴിലാളി സുരക്ഷ: ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ നൽകാം

  • ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ

  • മഴക്കെടുതിയിൽ പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയും, കേടുപാടുകളും സംഭവിച്ചവർക്കുമായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായഹസ്തം

  • വെള്ളപ്പൊക്കം: കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായധനം പ്രഖ്യാപിച്ച് ഷാർജ

  • റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

  • ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും

  • റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം

  • ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം

  • റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

  • പ്രവാസികൾക്ക് ആശ്വാസം, 330 ദിർഹത്തിന് കേരളത്തിലേക്കു പറക്കാം; നിരക്ക് കുറച്ച് എയർ ഇന്ത്യ

  • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

  • നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില

  • ദുബായ് സഞ്ചാരികളുടെ ഇഷ്‌ടനഗരം

  • വാട്‍സാപ്പിലൂടെ അപമാനിച്ചതിന് 10,000 ദിർഹം നഷ്ടപരിഹാരം

  • ഷാർജയിൽ ടാക്സിനിരക്ക് കുറച്ചു

  • വാഹനങ്ങളിൽകുട്ടികളെതനിച്ചക്കരുത്

  • കുട്ടികളെ മുൻസീറ്റിൽഇരുത്തിയാൽ പിടിവീഴും

  • വി.പി.എൻ ഉപയോഗം കൂടുന്നു; നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പിടിവീഴും

  • യു.എ.ഇ.യിൽ മഴ തുടരും

  • ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25-ന് തുടങ്ങും

  • ഷാർജയിൽ കൂടുതൽ പെയ്‌ഡ്‌ പാർക്കിങ് കേന്ദ്രങ്ങൾ

  • ഊർജമേഖലയിൽ യുവപ്രതിഭകൾക്കായി ‘ക്ലീൻ ടെക്ക് യൂത്ത്’പദ്ധതി

  • വിസ മെഡിക്കൽ: കമ്പനികൾക്കും ഓൺലൈൻ ബുക്കിങ് സൗകര്യം
    യു എ ഇയിൽ പുതിയ റെസിഡൻസി വിസകൾക്കും പുതുക്കലുകൾക്കുമുള്ള മെഡിക്കൽ സ്ക്രീനിങ്ങിന് ഓൺലൈൻ ബുക്കിങ് സേവനം കമ്പനികൾക്കും ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. അബൂദബി ഹെൽത്ത് സർവിസസ് കമ്പനി (സേഹ) ജനുവരിയിലാണ് സേവനം ആരംഭിച്ചത്. വ്യക്തിഗത അപേക്ഷകർക്ക് മാത്രമായിരുന്നു ഇതുവരെ സൗകര്യമുണ്ടായിരുന്നത്. 73,000ത്തിലേറെ ബുക്കിങ്ങാണ് ഓൺലൈൻ സേവനത്തിലൂടെ ഇതിനകം ലഭിച്ചത്. വിസ നടപടികൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേഹ വിസ സ്ക്രീനിങ് ആപ് പദ്ധതിക്ക് തുടക്കം കുറിച്ചത്.രാജ്യത്ത് താമസവിസകൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാണെന്നിരിക്കെ ഓൺലൈൻ ബുക്കിങ് അപേക്ഷകർക്ക് ഏറെ ഉപകാരപ്രദമാണ്.രക്തപരിശോധന, നെഞ്ചിന്‍റെ എക്സ്റേ എന്നിവയാണ് പരിശോധനയുടെ ഭാഗമായി നടത്തുക. നേരത്തേ അപേക്ഷകർ രോഗപ്രതിരോധ, പരിശോധന കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്ക്രീനിങ് ബുക്ക് ചെയ്യണമായിരുന്നു. ഓൺലൈൻ ബുക്കിങ് സേവനം ഓരോരുത്തർക്കും അരമണിക്കൂർ വരെ കാത്തുനിൽപ് ഒഴിവാക്കിയെന്ന് ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസസിലെ ചീഫ് ക്ലിനിക്കൽ അഫയേഴ്സ് ഓഫിസർ ഡോ. ഉമർ അൽ ഹാഷ്മി പറഞ്ഞു.12 സ്ക്രീനിങ് കേന്ദ്രങ്ങളും ഒരു മൊബൈൽ വിസ സ്ക്രീനിങ് സെന്‍ററുമാണ് ‘സേഹ’ അബൂദബിയിൽ നടത്തുന്നത്. മൊബൈൽ വിസ സ്ക്രീനിങ് സെന്‍റർ കമ്പനികളിലെത്തിയാണ് തൊഴിലാളികളുടെ പരിശോധന നടത്തുന്നത്.ഈ സേവനം ഉപയോഗപ്പെടുത്താൻ കമ്പനികളാണ് അപേക്ഷ നൽകേണ്ടത്. പരിശോധനക്കായി എത്തുന്നവർ അൽഹുസ്ൻ ആപ്ലക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുക്കാത്തവർ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആർ ഫലവും കാണിക്കണം.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC