വില്ലകൾക്ക് മുന്നിൽ പാർക്കിങ്
September 28, 2023

അബുദാബിയിൽ വില്ലകൾക്ക് വെളിയിൽ പാർക്കിങ് പണിയുന്നവർക്ക് മാർഗനിർദേശങ്ങളുമായി തലസ്ഥാന നഗരസഭ. ആയിരം ദിർഹം ഫീസ് അടച്ച് അനുമതി വാങ്ങിയ ശേഷമായിരിക്കണം പാർക്കിങ് ഷെഡുകൾ പണിയേണ്ടത്.∙നിശ്ചയിക്കപ്പെട്ട പരിധിക്കപ്പുറം പാർക്കിങ് ഏരിയ കൂടരുത്. പാർക്കിങ് വൃത്തിയാക്കുന്നതോടൊപ്പം അറ്റകുറ്റപ്പണികൾ നടത്തുകയും വേണം. മൂന്നാമതൊരാൾക്ക് പാർക്കിങ് ഷെഡുകൾ കൈമാറാനോ വാടകയ്ക്ക് നൽകാനോ പാടില്ല. പാർക്കിങ് മറ്റു കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തരുതെന്നും നിർദേശമുണ്ട്.∙ഭാവി പദ്ധതികളുടെ ഭാഗമായി മുനിസിപ്പാലിറ്റി നീക്കം ചെയ്യാൻ നോട്ടിസ് നൽകിയാൽ കാലതാമസം കൂടാതെ പാർക്കിങ് പൊളിച്ചുനീക്കേണ്ടത് പെർമിറ്റ് ഉടമയുടെ ബാധ്യതയാണ്.∙ കാൽനടയാത്രക്കാർക്കോ സൈക്കിൾ സവാരിക്കാർക്കോ വാഹനങ്ങൾക്കോ മാർഗതടസ്സമാകും വിധമാകരുത് പാർക്കിങ് നിർമാണം.∙ സ്ലോട്ടുകൾ ഡ്രൈവർമാരുടെ ദൂര കാഴ്ച നഷ്ടപ്പെടുത്തുന്ന നിലയിലാകരുത്. ഷെഡുകളുടെ നിർമാണ ഘടകങ്ങൾ ഒന്നും നഗരസഭയുടെ വൈദ്യുത തൂണുകളുമായി ബന്ധിപ്പിക്കാൻ പാടില്ല. ∙ നടപ്പാതയിൽ നിന്നും രണ്ടര മീറ്റർ കുറയാത്ത നിലയിൽ നിർമിക്കുന്ന ഷെഡുകളുടെ ഉയരം നാലര മീറ്ററിൽ കൂടാനും പാടില്ല. വില്ലയുടെ കവാടത്തിന്റെ നിറത്തിനു യോജിക്കുന്ന നിറമാണ് ഷെഡിനും നൽകേണ്ടത്. ടെഫ്ലോൺ തുണികൾ കൊണ്ടോ യുപി വി സി പോലുള്ളവ ഉപയോഗിച്ചോ ആയിരിക്കണം മേലാപ്പ് പണിയേണ്ടത്.∙ തുരുമ്പെടുക്കാത്ത സാമഗ്രികൾ ഉപയോഗിക്കണമെന്നും മാർഗ നിർദേശങ്ങളിലുണ്ട്.
No Comments
Leave a Comment