വിമാന സർവ്വീസുകൾ പുനഃസ്ഥാപിപ്പിക്കുന്നു
August 16, 2022

കാലാവസ്ഥ ക്രമാനുഗതമായി മെച്ചപ്പെടുന്നതിനാൽ വിമാന പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് ദുബായ് എയർപോർട്ട് അറിയിച്ചു. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുടെ വെബ്‍സൈറ്റുകള്‍ നേരിട്ട് പരിശോധി ച്ച് വിമാന സര്‍വീസുകളുടെ സമയം ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം .കഴിഞ്ഞ രണ്ടുദിവസങ്ങ ളിലായി പ്രതികൂല കാലാവസ്ഥയെത്തുടർന്ന് 12 വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും മറ്റ്അയൽവിമാനത്താവള ങ്ങളിലേക്കും വഴിതിരിച്ചുവിട്ടപ്പോൾ മൊത്തം 44 വിമാനങ്ങൾ റദ്ദാക്കിയ തായി വിമാനത്താവള അധികൃതർ പറഞ്ഞു. ഞായ റാഴ്ച ഉച്ചയ്ക്കും തിങ്കളാഴ്ച പുലർച്ചയ്ക്കും ഇടയിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയുംചെയ്തിരുന്നു
No Comments
Leave a Comment