വിനോദസഞ്ചാരികൾക്ക് ആരോഗ്യ സ്‌ക്രീനിങ് പാക്കേജുകൾ
February 2, 2023

വിനോദസഞ്ചാരികൾക്കായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ.) ആരോഗ്യ സ്‌ക്രീനിങ് സംരംഭം ആരംഭിച്ചു.അറബ് ഹെൽത്ത് ആരോഗ്യമേളയിലാണ് പുതിയ ഹെൽത്ത് ടൂറിസം സംരംഭമായ ദുബായ് ഇൻ വൺ ഡേ എന്ന പേരിലുള്ള സംരംഭത്തിന്റെ പ്രഖ്യാപനം. ഇതുവഴി ദുബായിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ആരോഗ്യപരിശോധന പൂർത്തിയാക്കാനാ വും.ജീവിതശൈലി രോഗങ്ങൾ നേരത്തെ കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്ന് ഡി.എച്ച്.എയിലെ ഹെൽത്ത് റെഗുലേഷൻ സെക്ടർ സി.ഇ.ഒ. ഡോ. മർവാൻ അൽ മുഅല്ല പറഞ്ഞു.25 വയസ്സിനും 50 വയസ്സിനുമിടയിലുള്ളവർക്കാണ് പാക്കേജുകൾ. ഒട്ടുമിക്ക പരിശോധനകളുടെയും ഫലം 24 മുതൽ 48 മണിക്കൂറിനകം ലഭ്യമാക്കും. പതിവ് പരിശോധന യ്ക്ക് 800 ദിർഹമാണ്. എക്സിക്യുട്ടീവ് ചെക്കപ്പിന് 1400 ദിർഹം, പുരുഷന്മാർക്ക് സമഗ്ര പരിശോധനയ്ക്ക് 2900 ദിർഹം, സ്ത്രീകൾക്ക് സമഗ്ര പരിശോധനയ്ക്ക് 3300 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.വിനോദസഞ്ചാരികൾക്ക് ഒരു ദിവസംകൊണ്ട് പൂർത്തീകരിക്കാവുന്ന സാധാരണ ആരോഗ്യ പരിശോധനയോ അല്ലെങ്കിൽ ഡെന്റൽ, ഒഫ്താൽമോളജി പാക്കേജുകളും തിരഞ്ഞെടുക്കാം.ഡി.എച്ച്.എ. വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്തും പരിശോധനയ്ക്കെത്താം.
നിലവിൽ എൻ.എം.സി. ഹെൽത്ത് കെയർ, സുലേഖാ ഹോസ്പിറ്റൽ, ഡോ. സുലൈമാൻ അൽ ഹബീബ് ഹോസ്പിറ്റൽ, കിങ്‌സ് കോളേജ് ഹോസ്പിറ്റൽ ലണ്ടൻ, ആസ്റ്റർ ഹോസ്പിറ്റൽസ്, ഒറിസ് ഡെന്റൽ ക്ലിനിക്, ദുബായ് ലണ്ടൻ ക്ലിനിക് ആൻഡ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, മൂർഫീൽഡ് ഐ ഹോസ്പിറ്റൽ, മെഡ്സ്റ്റാർ സ്പെഷ്യാലിറ്റി സെന്റർ, ദുബായ് പ്രൈം ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പരിശോധന ലഭ്യമാക്കുന്നത്.
No Comments
Leave a Comment