ലോക കേരള സഭ നാളെ സമാപിക്കും #June 17th
June 17, 2022

ലോക കേരള സഭയുടെ മൂന്നാം സമ്മേളനം തലസ്ഥാനത്ത് തുടരുന്നു .ഇന്നും നാളെയുമായി നിയമസഭാ മന്ദിരത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 351 പ്രതിനിധികൾ പങ്കെടുക്കുന്നത് .പ്രവാസി പുനരധിവാസത്തിന് കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രിപറഞ്ഞു .ആരോഗ്യകരണങ്ങളാൽ മുഖ്യമന്ത്രിസമ്മേളനത്തിൽപങ്കെടുത്തില്ല .പകരം വ്യവസായ മന്ത്രിപി രാജീവാണ് മുഖ്യമന്ത്രിയുടെപ്രസ്‌താവന വായിച്ചത് .സവിശേഷമായ സാഹചര്യത്തിലാണ് മൂന്നാം ലോക കേരള സഭ ചേരുന്നതെന്നും വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ള വരാണ് അണിനിരക്കുന്നതെന്നുംസ്പീക്കർ എം ബി രാജേഷ് പ്രതികരിച്ചു.ലോക കേരള സഭയുടെ പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ ഒരു വെയ്ഡ് ഉണ്ടായെന്നും സ്പീക്കർ എം ബി രജീഷ് പറഞ്ഞു .നാടിൻറെ തൊഴിൽ വളർച്ചയ്ക്ക് പ്രവാസികൾ രംഗത്ത് ഇറങ്ങണമെന്ന് ഗവർണ്ണർ ഉദ്‌ഘാടനം ചെയ്ത പറഞ്ഞിരുന്നു .അതേസമയം പ്രതിപക്ഷം ലോക കേരള സഭ ഇക്കുറിയും ബഹിഷ്കരിച്ചു .കഴിഞ്ഞ രണ്ട് വർഷത്തെ സമ്മേളനത്തിൻെറ നേട്ടങ്ങൾവിശദീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .തങ്ങൾ പറഞ്ഞകാര്യങ്ങളിൽ ഇക്കുറി പരിഗണിച്ചിട്ടുണ്ടെന്നും പ്രവാസലോകത്തെ UDF അനുകൂല സംഘടനകൾ പങ്കെടുക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു .ജൂൺ 18നാളെ വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ, 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ 8 വിഷയാധിഷ്ഠിത ചർച്ചകളു ണ്ടാകും. ഏഴ് മേഖലാ യോഗങ്ങൾ, പ്രമേയാവതരങ്ങൾ, വൈജ്‌ഞാനിക സന്പദ് വ്യവസ്ഥ, നവകേരള നിർമ്മാണം, പ്രവാസി കുടിയേറ്റം, തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച. ഓരോ ചർച്ചയിലും മന്ത്രിമാരുടേയും ജനപ്രതിനിധി കളു ടേയും ഉദ്യോഗസ്ഥരുടേയും പ്രാതിനിധ്യം ഉറപ്പാക്കും .റേഡിയോ ഏഷ്യയെ പ്രതിനിധീകരിച്ച് പ്രോഗ്രാമിങ് ഡയറ്കടർ സിന്ധു പങ്കെടുക്കുന്നുണ്ട്.
No Comments
Leave a Comment