ലോക കാലാവസ്ഥാ സമ്മേളത്തിന് എക്സ്പോ സിറ്റി വേദിയാകും
June 23, 2022
ഐക്യരാഷ്ട്രസഭയുടെ 28-ാം മത് ലോക കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് ദുബായ് എക്സ്പോ സിറ്റി വേദിയാകും. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബുധനാഴ്ച ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.ലോകത്തെ ഒന്നിപ്പിച്ച ദുബായ് എക്സ്പോ 2020 വേദിയിൽതന്നെ ലോക കാലാവസ്ഥാ സമ്മേളനവും നടക്കണമെന്ന യു.എ.ഇ. പ്രസിഡന്റിന്റെ നിർദേശപ്രകാരമാണിത്. കൂടാതെ മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവിയെ സൃഷ്ടിക്കുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് എക്സ്പോ സിറ്റിയെതന്നെ സമ്മേളന വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാൻ ഉതകുന്ന പദ്ധതികൾ സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയമാകും. വിവിധ രാഷ്ട്രത്തലവന്മാർ, സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, വിവിധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 45,000 ആളുകൾ സമ്മേളനത്തിൽ പങ്കെടുക്കും.യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ തിങ്കളാഴ്ചയാണ് എക്സ്പോ സിറ്റി പ്രഖ്യാപിച്ചത്
No Comments
Leave a Comment