റേഡിയോ ഏഷ്യ മുൻ പ്രോഗ്രാം ഡയറക്ടർ വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു.
June 30, 2022
റേഡിയോ ഏഷ്യ മുൻ പ്രോഗ്രാം ഡയറക്ടർ വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബാംഗ്ലൂരിലേ സ്വകാര്യ ആശുപത്രിയിൽചികിത്സയിലിരിക്കെ ഇന്നലെ രാത്രി രണ്ടു മണിയോടെയായിരുന്നു അന്ത്യം.74 വയസ്സ് ആയിരുന്നു. സംസ്കാരം നാളെ രാവിലെ നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയിൽ നടക്കും. 90 കളിൽ യുഎ ഇ യിൽ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോൾ മുതൽ വെട്ടൂർജിയുടെ സാന്നിധ്യം പ്രവാസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. റേഡിയോ ഏഷ്യയിൽ രണ്ടുപതിറ്റാണ്ടിലേറെക്കാലം സേവനം അനുഷ്ടിച്ചു.2016 ലാണ് അദ്ദേഹം വിരമിച്ചത്. തുടർന്ന് നാട്ടിൽ സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. വെട്ടൂർജിയുടെ ഓർമ്മകൾക്ക് മുന്നിൽ റേഡിയോ ഏഷ്യയുടെ പ്രണാമം…ആദരാഞ്ജലികൾ…
No Comments
Leave a Comment