റെക്കോഡ് തിരുത്തി അൽ ഖുദ്ര; ഏറ്റവും നീളമേറിയ സൈക്കിൾ പാത

November 23, 2022
 • ഫുജൈറ വിമാനത്താവളത്തിൽ പുതിയ റൺവേ

 • മയക്കുമരുന്ന്: കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകം

 • മയക്കുമരുന്ന് വിമുക്തി; ദുബൈ പൊലീസിന്‍റെ സംവിധാനം ഉപയോഗിച്ചത് 576പേർ

 • ഫിറ്റ്നസ് ചലഞ്ചിൽ റെക്കോഡ്; പങ്കെടുത്തത് 22 ലക്ഷം പേർ

 • വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ ‘വേൾഡ്സ് കൂളസ്റ്റ് വിന്റ; ടൂറിസം കാമ്പയിന് തുടക്കം

 • യുഎഇയുടെ ചാന്ദ്ര ദൗത്യം നാളെ

 • ദുബായ്, വഴിഖത്തറിലേക്ക് കളികാണാൻ ദിവസേന യാത്രചെയ്യുന്നത് 6,800 ലധികം പേർ

 • ഷാർജയിലും ട്രാഫിക് പിഴകളിൽ ഇളവ്

 • തടവുകാർക്ക് മോചനം

 • നാളെ മുതൽ യുഎഇയിൽഅവധി

 • ദുബായിൽ പാർക്കിങ് സൗജന്യം

 • യുഎഇ അനുസ്മരണ–ദേശീയ ദിനം; ആദരവുമായി എം.എ.യൂസഫലി

 • അനുസ്മരണ ദിനം ആചരിച്ച്‌ യുഎഇ

 • യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ

 • തയ്യാറെടുപ്പുകൾ പൂർത്തിയാക്കി യുഎഇയുടെ ചന്ദ്ര ദൗത്യം; വിക്ഷേപണം നാളെ

 • ഓപ്പറേഷൻ ‘ഡെസേർട്ട് ലൈറ്റ്’: അറസ്റ്റിലായത് വൻ മയക്കുമരുന്ന് സംഘം

 • പൊതുജനങ്ങൾക്കൊപ്പം ആഘോഷം വർണാഭമാക്കി ദുബായ് പോലീസ്

 • സ്വദേശിവത്കരണം വർധിപ്പിക്കാൻ അനധികൃതനീക്കം : തൊഴിലുടമയ്ക്കെതിരേ നടപടി

 • ദുബൈയിലെ ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ

 • അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായെന്നു ആർടിഎ

 • ഏറ്റവും മികച്ച 1,000 സർവ്വകലാശാലകളിൽ യു.എ.ഇയിൽനിന്ന് മൂന്ന് സ്ഥാപനങ്ങൾ

 • മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്കയിടങ്ങളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു

 • യുഎഇയിൽ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെ

 • അടുത്ത വർഷത്തെ യു എ ഇയിലെ പൊതുഅവധികൾ അറിയാമോ ?

 • പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം; പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് സ്വീകാര്യം

 • ട്രാഫിക് പിഴകളിലെ 50% കിഴിവ്; സേവന കേന്ദ്രത്തിന്റെ പ്രവർത്തി സമയം നീട്ടി

 • ദുബായിൽ വിവാഹമോചനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്; കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാൽ തടവും പിഴയും

 • കൃത്യനിർവഹണം; മികച്ച പ്രകടനവുമായി ദുബായ് പോലീസ്

 • യുഎഇയുടെ പ്രഥമ മുൻഗണന വിദ്യാഭ്യാസത്തിന്: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

 • ഗ്ലോബൽ വില്ലേജിൽ ആഘോഷപ്പൂരം

 • റെക്കോഡ് തിരുത്തി അൽ ഖുദ്ര; ഏറ്റവും നീളമേറിയ സൈക്കിൾ പാത
  ദുബൈ അൽ ഖുദ്രയിലെ സൈക്കിൾ ട്രാക്ക്ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയുള്ള സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ്​ തിരുത്തി​. 80.6 കിലോമീറ്റർ പാതയൊരുക്കിയാണ്​ ഗിന്നസ്​ റെക്കോഡ്​ തിരുത്തിയെഴുതിയത്​. 2020ൽ 33 കിലോമീറ്ററായിരുന്നപ്പോൾ എഴുതിയെടുത്ത റെക്കോഡാണ്​ തിരുത്തിയത്​.ദുബൈ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. ആർ.ടി.എയുടെയും ഗിന്നസ്​ റെക്കോഡിന്‍റെയും നേട്ടങ്ങളും ലോഗോകളും ആലേഖനം ചെയ്ത മാർബിൾ ഫലകം അൽ ഖുദ്രയിൽ സ്ഥാപിച്ചു.ഈ സൈക്കിൾ പാതക്കൊപ്പം 135 കിലോമീറ്റർ ദൈർഘ്യമുള്ള ഉപപാതകളുമുണ്ട്​. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, റസ്റ്റാറന്‍റുകൾ, ശുചിമുറി തുടങ്ങിയ സൗകര്യ​ങ്ങളെല്ലാം ഈ ദീർഘ ദൂര പാതയിലുണ്ട്​. സ്വന്തമായി സൈക്കിളില്ലാത്തവർക്ക്​ ഇവിടെയെത്തിയാൽ സൈക്കിൾ വാടകക്കെടുക്കാം. അടിയന്തര ആവശ്യങ്ങൾക്ക്​ വിളിക്കാൻ 30 ഇടങ്ങളിൽ എമർജൻസി ഫോൺ സൗകര്യമൊരുക്കിയിട്ടുണ്ട്​.ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കുക എന്ന ലക്ഷ്യത്തിന്‍റെ വിജയമാണിതെന്ന്​ ട്രാഫിക്​ ആൻഡ്​ റോഡ്​ ഏജൻസി സി.ഇ.ഒ മൈത്ത ബിൻ അദായ്​ പറഞ്ഞു. ഉന്നത നിലവാരത്തിലാണ്​ സൈക്കിൾ ട്രാക്ക്​ നിർമിച്ചിരിക്കുന്നത്​. സൈക്ലിസ്റ്റുകൾക്കായി സൂചന ബോർഡുകൾ എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്​.മണൽക്കൂനകൾക്കും തടാകങ്ങൾക്കും സമീപത്ത്​ കൂടെയാണ്​ ട്രാക്ക്​ കടന്നുപോകുന്നത്​. ഇത് ആഗോളതലത്തിൽ സൈക്ലിംഗ് പ്രൊഫഷണലുകളുടെ ഇഷ്ടകേന്ദ്രമാക്കാൻ സഹായിക്കുന്നതായും മൈത്ത ബിൻ അദായ്​ പറഞ്ഞു.ദുബൈയിൽ 524 കിലോമീറ്റർ സൈക്കിൾ ട്രാക്കാണുള്ളത്​. 2026ഓടെ ഇത്​ 819 കിലോമീറ്ററാക്കി വർധിപ്പിക്കാനാണ്​ പദ്ധതി.
  No Comments
  Leave a Comment

  Your email address will not be published. Required fields are marked *

  Copyright © 2021 - Designed and Developed by Dataslices FZ LLC