റമദാനിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ പ്രതേക അനുമതി വേണം
March 21, 2023

ദുബൈയിൽ റമദാനിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ പ്രതേക അനുമതി വേണം.നിയമം ലംഘിച്ചാൽ പിഴയും തടവും നേരിടേണ്ടിവരുമെന്ന് മതകാര്യവകുപ്പ് അറിയിച്ചു .ഇത്തവണ കാരുണ്യ പ്രവർത്തനങ്ങൾക്കിറങ്ങുന്ന സംഘടനകളും കമ്പനികളും വ്യക്തികളും റമദാനിൽ ദുബൈ നിവാസികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ തയാറെടുക്കുന്നവർ മുൻകൂട്ടി ദുബൈ ഔഖാഫിന്റെ അനുമതിക്കായി അപേക്ഷിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.കോവിഡ് കാലത്ത് ചില ചെറിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് നിലവിൽ തടസങ്ങളൊന്നുമില്ല. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മുൻപായി വ്യക്തികളായാലും കമ്പനികളായാലും, അവർ ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ അനുമതി നേടിയിരിക്കണമെന്ന് മാത്രം.ദാനം ചെയ്യുന്ന ഭക്ഷണം സുരക്ഷിതമാണോ എന്നും ഭക്ഷണം എമിറേറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും ആവശ്യക്കാരായ ജനങ്ങളിലേക്കും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടി വേണ്ടിയാണ് ഈ മുന്നൊരുക്കം.
No Comments
Leave a Comment