രണ്ടു മാസം; ദശലക്ഷം സഞ്ചാരികൾ
March 22, 2023

ദുബായിൽരണ്ടു മാസത്തിനിടെ എത്തിയത് 10.47 ലക്ഷം വിനോദ സഞ്ചാരികൾ. കഴിഞ്ഞ വർഷം ഇതേ സമയം എത്തിയതിനേക്കാൾ 50% കൂടുതൽ. ദുബായ് ഇക്കണോമിക് ആൻഡ് ടൂറിസം വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്.ഹോട്ടൽ മേഖലയിലെ കുതിപ്പാണ് വിനോദ സഞ്ചാര മേഖലയെ സജീവമാക്കിയത്. 809 വൻകിട ഹോട്ടലുകളിലായി 1.47 ലക്ഷം മുറികൾ വിനോദ സഞ്ചാരികൾക്കായി ലഭ്യമാണ്.ദുബായിൽ എത്തിയതിൽ ഭൂരിഭാഗവും യൂറോപ്യൻ സഞ്ചാരികളാണ്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും റഷ്യക്കാരുമാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
No Comments
Leave a Comment