യു എ ഇ യിൽ നാളെ റമദാമൻ ഒന്ന്
March 22, 2023

യു എ ഇ ഉൾപ്പെടയുള്ള ഗൾഫ് രാജ്യങ്ങളിലൊന്നും ചൊവ്വാഴ്ച്ച റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ച (നാളെ )ആയിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളി ലാൽ ശഅബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച നോമ്പ് ആരംഭിക്കുന്നത്.യു എ ഇയിൽ റമദാൻ ഒന്ന് വ്യഴാഴ്ച ആയിരിക്കും.ഒമാനിൽ ശഅബാൻ 29ആയതി നാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ് രാജ്യങ്ങൾക്ക് ഒപ്പമായിരിക്കും വ്രതാരംഭം. നാലു വർഷത്തിനിടെ പൂർണ മായും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തി ലാണ് ഇത്തവണ ഗൾഫിൽ റമദാൻ കടന്നു വരുന്നത്.
യുഎഇ നോമ്പ് കലത്തെ വരവേൽക്കാൻഒരുങ്ങി. ആരാധനാല യങ്ങളും വീടുകളുമെല്ലാം കഴുകി വൃത്തിയാക്കി വെള്ള പൂശിയും പുതിയ പരവതാനി വിരിച്ചുമാണ് രാജ്യവും ജനങ്ങളും തയാറെടുപ്പ് പൂർത്തിയാക്കിയത്. സമൂഹ നോമ്പുതുറയ്ക്കായി ടെന്റുകളും തയാറാക്കിവരുന്നു .കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്ത റമസാൻ ദിനങ്ങളിൽ പരമാവധി പ്രാർഥനയും സൽകർമങ്ങളും നടത്താനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ. . വ്രതാനുഷ്ഠാനത്തിന്റെ പവിത്രത കളങ്കപ്പെടുത്തും വിധമുള്ള പ്രവർത്തികളിൽനിന്ന് സ്വദേശികളും വിദേശികളും വിട്ടുനിൽക്കണമെന്ന് മതകാര്യ വിഭാഗം ഓർമിപ്പിച്ചു.25 മുതൽ 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് വ്യാപാര സ്ഥാപനങ്ങൾ
No Comments
Leave a Comment