യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം

September 30, 2022
  • ഫുജൈറ വിമാനത്താവളത്തിൽ പുതിയ റൺവേ

  • മയക്കുമരുന്ന്: കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകം

  • മയക്കുമരുന്ന് വിമുക്തി; ദുബൈ പൊലീസിന്‍റെ സംവിധാനം ഉപയോഗിച്ചത് 576പേർ

  • ഫിറ്റ്നസ് ചലഞ്ചിൽ റെക്കോഡ്; പങ്കെടുത്തത് 22 ലക്ഷം പേർ

  • വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകാൻ ‘വേൾഡ്സ് കൂളസ്റ്റ് വിന്റ; ടൂറിസം കാമ്പയിന് തുടക്കം

  • യുഎഇയുടെ ചാന്ദ്ര ദൗത്യം നാളെ

  • ദുബായ്, വഴിഖത്തറിലേക്ക് കളികാണാൻ ദിവസേന യാത്രചെയ്യുന്നത് 6,800 ലധികം പേർ

  • ഷാർജയിലും ട്രാഫിക് പിഴകളിൽ ഇളവ്

  • തടവുകാർക്ക് മോചനം

  • നാളെ മുതൽ യുഎഇയിൽഅവധി

  • ദുബായിൽ പാർക്കിങ് സൗജന്യം

  • യുഎഇ അനുസ്മരണ–ദേശീയ ദിനം; ആദരവുമായി എം.എ.യൂസഫലി

  • അനുസ്മരണ ദിനം ആചരിച്ച്‌ യുഎഇ

  • യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ

  • തയ്യാറെടുപ്പുകൾ പൂർത്തിയാക്കി യുഎഇയുടെ ചന്ദ്ര ദൗത്യം; വിക്ഷേപണം നാളെ

  • ഓപ്പറേഷൻ ‘ഡെസേർട്ട് ലൈറ്റ്’: അറസ്റ്റിലായത് വൻ മയക്കുമരുന്ന് സംഘം

  • പൊതുജനങ്ങൾക്കൊപ്പം ആഘോഷം വർണാഭമാക്കി ദുബായ് പോലീസ്

  • സ്വദേശിവത്കരണം വർധിപ്പിക്കാൻ അനധികൃതനീക്കം : തൊഴിലുടമയ്ക്കെതിരേ നടപടി

  • ദുബൈയിലെ ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ

  • അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായെന്നു ആർടിഎ

  • ഏറ്റവും മികച്ച 1,000 സർവ്വകലാശാലകളിൽ യു.എ.ഇയിൽനിന്ന് മൂന്ന് സ്ഥാപനങ്ങൾ

  • മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്കയിടങ്ങളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു

  • യുഎഇയിൽ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെ

  • അടുത്ത വർഷത്തെ യു എ ഇയിലെ പൊതുഅവധികൾ അറിയാമോ ?

  • പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം; പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് സ്വീകാര്യം

  • ട്രാഫിക് പിഴകളിലെ 50% കിഴിവ്; സേവന കേന്ദ്രത്തിന്റെ പ്രവർത്തി സമയം നീട്ടി

  • ദുബായിൽ വിവാഹമോചനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്; കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാൽ തടവും പിഴയും

  • കൃത്യനിർവഹണം; മികച്ച പ്രകടനവുമായി ദുബായ് പോലീസ്

  • യുഎഇയുടെ പ്രഥമ മുൻഗണന വിദ്യാഭ്യാസത്തിന്: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

  • ഗ്ലോബൽ വില്ലേജിൽ ആഘോഷപ്പൂരം

  • യു.എ.ഇ. യിൽ ചിലയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധം
    യു.എ.ഇ.യിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിലായെങ്കിലും ചിലയിടങ്ങൾ സന്ദർശിക്കാൻ ഇപ്പോഴും ഗ്രീൻപാസ് നിർബന്ധമാണ്. ഷാർജയിലെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കാൻ രക്ഷിതാക്കൾക്ക് ഗ്രീൻപാസ് നിർബന്ധമാണെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ.) അറിയിച്ചിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷാനടപടികൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മാസ്ക് ധരിക്കണമെന്ന നിർബന്ധമില്ല, എന്നാൽ കോവിഡ് രോഗ ലക്ഷണമുള്ളവർ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. ഫലം നെഗറ്റീവ് ആവുന്നതുവരെ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കുകയും വേണം. സ്കൂളുകളിലും പരിസരങ്ങളിലും നടത്തിവരുന്ന പതിവ് ശുചീകരണ പരിപാടികളും അണുനശീകരണ പ്രവർത്തനങ്ങളും തുടരുമെന്നും എസ്.പി.ഇ.എ. അറിയിച്ചു.അബുദാബിയിൽ പൊതുപരിപാടികളിലേക്കുള്ള പ്രവേശനത്തിന് ഉൾപ്പെടെ അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻപാസ് ഇപ്പോഴും നിർബന്ധമാണ്. ഇവന്റുകളുടെ സംഘാടകർക്ക് ആവശ്യമെങ്കിൽ അധിക മുൻകരുതൽ നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്യാം. ഒറ്റത്തവണ നടത്തുന്ന കോവിഡ് പരിശോധനയിലൂടെ കോവിഡ് പ്രതിരോധ വാക്സിനുകൾ എടുത്തിട്ടുള്ളവർക്ക് 30 ദിവസത്തേക്ക് അൽ ഹൊസ്ൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കും.വാക്സിൻ എടുത്തിട്ടില്ലാത്തവർക്ക് ഏഴ് ദിവസമാണ് ഗ്രീൻ പാസിന്റെ കാലാവധി. കോവിഡ് പ്രതിരോധ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചിട്ടുണ്ട്.യു.എ.ഇ.യിലെ കോവിഡ് പ്രതിരോധ നിബന്ധനകളിൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്ന ഇളവുകൾ കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തിലായത്. ഇതുപ്രകാരം രാജ്യത്ത് പൊതുസ്ഥലങ്ങളിൽ നിലവിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമല്ല. അബുദാബിയിലെ സാംസ്കാരിക പരിപാടികൾ നടക്കുന്ന വേദികളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഹോട്ടലുകളിലും വിനോദ മേഖലകളിലും മാസ്ക് ധരിക്കേണ്ടതില്ല.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC