യു.എ.ഇ പ്രസിഡന്റ് പാകിസ്താനിലെത്തി. പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്തു
January 26, 2023

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പാകിസ്താനിലെത്തി. വിമാനത്താവളത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫും മറ്റ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. യു.എ.ഇ-പാകിസ്താൻ ബന്ധം ദൃഢപ്പെടുത്തുന്നതിനെപ്പറ്റിയും ഭാവികാല സഹകരണത്തെപ്പറ്റിയും ഇരുനേതാക്കളും ചർച്ച ചെയ്തു. സാമ്പത്തികം, വ്യാപാരം, വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയായി. പ്രാദേശികവും അന്തർദേശീയവുമായി ഇരുരാജ്യങ്ങളും നേരിടുന്ന പൊതുപ്രശ്നങ്ങളും ചർച്ചയിൽ വന്നു.വികസനമേഖലയിൽ ഉൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ പാകിസ്താനെ പിന്തുണക്കുന്നതിന് ഷഹ്ബാസ് ശരീഫ് നന്ദി അറിയിച്ചു.
No Comments
Leave a Comment