യു.എ.ഇ ക്ലൗഡ് സീഡിങ് സംവിധാനം കൂടുതൽ വ്യാപിപ്പിച്ചു
January 26, 2023

യു.എ.ഇ ക്ലൗഡ് സീഡിങ് സംവിധാനം കൂടുതൽ വ്യാപിപ്പിച്ചു . ആറു വർഷത്തിനിടെ ക്ലൗഡ് സീഡിങ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കിയെന്ന് അധികൃതർ വ്യക്തമാക്കി. അബൂദബിയിൽ നടന്ന ഇന്റർനാഷനൽ റെയിൻ എൻഹാൻസ്മെന്റ് ഫോറത്തിലാണ് അധികൃതർ കണക്കുകൾ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം 311 ക്ലൗഡ് സീഡിങ്ങാണ് നടത്തിയത്. 1000 വിമാന മണിക്കൂറുകളാണ് ഇതിനായി ഉപയോഗിച്ചത്. 2016ൽ 177 വിമാനങ്ങൾ ക്ലൗഡ് സീഡിങ് നടത്തിയ സ്ഥാനത്താണ് ഇപ്പോൾ ഇരട്ടിയായി ഉയർന്നിരിക്കുന്നത്. യു.എ.ഇ ഇതുവരെ മഴ വർധിപ്പിക്കാനുള്ള പദ്ധതിയിൽ 66 ദശലക്ഷം ദിർഹമാണ് നിക്ഷേപിച്ചിരിക്കുന്നത്. ജലസംരക്ഷണം ഉറപ്പാക്കാൻ യു.എ.ഇ സ്വീകരിക്കുന്ന മാർഗങ്ങളിൽ ഒന്നുമാത്രമാണ് ക്ലൗഡ് സീഡിങ്ങെന്നും ജലസംരക്ഷണത്തിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ സയീദി പറഞ്ഞു.
No Comments
Leave a Comment