യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന് അടുത്തമാസം തുടക്കമാകും.ഫെബ്രുവരി 26 ന് സുൽത്താൻ അൽ നെയാദി പുറപ്പെടും
January 27, 2023

യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന് അടുത്തമാസം തുടക്കമാകും. ആറുമാസം നീളുന്ന ദൗത്യത്തിനായി ഇമറാത്തി ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നെയാദി ഫെബ്രുവരി 26 ന് പുറപ്പെടും. അറബ് ലോകത്ത് നിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യമാണിത്.
യു എ ഇ സമയം രാവിലെ 11:07 ന് അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് യു എ ഇയുടെ സുൽത്താൻ അൽ നിയാദി അടക്കം നാല് ബഹിരാകാശ യാത്രികരെ വഹിച്ചുള്ള റോക്കറ്റ് ബഹികാശത്തേക്ക് കുതിക്കുക. നാസ ആസ്ഥാനത്ത് ക്രൂസ് സിക്സ് മിഷൻ അംഗങ്ങൾ വാർത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.
No Comments
Leave a Comment