യു എ ഇയിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക
July 19, 2022

യു എ ഇയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹന ഉപയോക്താക്കൾക്ക് വീണ്ടും അബുദാബി പോലീസിന്റെ മുന്നറിയിപ്പ് . വാഹനങ്ങളിൽ തീപ്പിടിത്തമുണ്ടാകുന്നത് ഡ്രൈവർമാർ പ്രതിരോധ നടപടികൾ അവഗണിക്കുന്നത് കൊണ്ടാണെന്ന് അബുദാബി സിവിൽ ഡിഫൻസ് വകുപ്പ് കണ്ടെത്തിയിരുന്നു. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. ബാറ്ററികൾ, പെർഫ്യൂമുകൾ, ലൈറ്ററുകൾ, ഗ്യാസ് സിലിൻഡറുകൾ, സാനിറ്റൈസറുകൾ എന്നിവ കാറുകളിൽ സൂക്ഷിക്കുന്നത് തീപിടിത്തത്തിന് കാരണമായേക്കും.അപകടങ്ങൾ ഒഴിവാക്കാനായി വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷയും ഉറപ്പുവരുത്തണം. ടയറുകളുടെ കാലാവധി, ടയറുകളിൽ കാണപ്പെടുന്ന വിള്ളൽ എന്നിവ കൃത്യമായി പരിശോധിക്കണം. കൂടാതെ ഓയിൽ ചോർച്ച ഒഴിവാക്കുക, ഇന്ധന ക്യാപ്പ് അടയ്ക്കുക, വാഹനങ്ങളിലെ പുകവലി ഒഴിവാക്കുക എന്നീ നിർദേശങ്ങൾ പോലീസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇതിനുപുറമെ അഗ്‌നിശമന ഉപകരണവും പ്രഥമ ശുശ്രൂഷ കിറ്റും വാഹനങ്ങളിൽ സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.
No Comments
Leave a Comment