യു എ ഇയിൽ കുട്ടികൾ മുങ്ങിമരിക്കുന്നത് ഒഴിവാക്കാം; ബീച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് കേൾക്കൂ…
June 13, 2022

മുതിർന്നവരുടെ സാന്നിധ്യമില്ലാതെ കുട്ടികളെ കടലിൽ ഇറങ്ങാൻ അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം. മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ കുട്ടികൾ വെള്ളത്തിൽ ഇറങ്ങുന്നത് മുങ്ങി മരണം ഉൾപ്പെടെയുള്ള അപകടം ഉണ്ടാക്കും.ബീച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനമുള്ള ഇടങ്ങളിൽ മാത്രമേ കടലിൽ ഇറങ്ങാവൂ. ബീച്ചിൽ എത്തുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. യുഎഇയിൽ ചൂടേറിയതോടെ ബീച്ചിൽ എത്തുന്ന കുടുംബങ്ങളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം .മുങ്ങിമരിക്കുന്ന മിക്ക കേസുകളിലും കുടുംബത്തിന്റെ അശ്രദ്ധയാണ് പ്രധാന കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. ഉയർന്ന തിരമാലകളും ശക്തമായ ഒഴുക്കും ഉള്ള കടലിൽ നീന്താൻ ഇറങ്ങരുത്. പൊടിക്കാറ്റ്, മഞ്ഞ് തുടങ്ങിയ സന്ദർഭങ്ങളിലും കടലിൽ ഇറങ്ങുന്നത് ഉചിതമല്ല. മുന്നറിയിപ്പ് അവഗണിച്ച് നിരോധിത സ്ഥലങ്ങളിൽ ഇറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
No Comments
Leave a Comment