യു എ ഇയിൽ കടുത്ത ചൂടാണ്; കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോയാൽ പത്തുലക്ഷം ദിര്‍ഹം പിഴയും പത്തുവര്‍ഷം തടവും വരെ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം
July 22, 2022

യു എ ഇയിൽ കടുത്ത ചൂടില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദേശവുമായി അബൂദബി പൊലീസ്. കടയില്‍ പോകുന്നതിനും മറ്റുമായി അല്പനേരത്തേക്കാണെങ്കില്പോലും മാതാപിതാക്കള്‍ കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നത് വന്‍ അപകടങ്ങൾക്ക് വഴിവെക്കും. വേനല്‍ക്കാലത്ത് ചൂടായിക്കിടക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോവുന്നതിന്റെ അപകടം ബോധ്യപ്പെടുത്താന്‍ അബൂദബി പൊലീസ് വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.ഉറങ്ങുന്ന കുട്ടിയെ കാറില്‍ തനിച്ചാക്കി ഷോപ്പിങ് മാളിലേക്ക് കയറിപ്പോവുന്ന പിതാവിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.ഇങ്ങനെ കാറിനുള്ളില്‍ അടക്കപ്പെടുന്ന കുട്ടികളുടെ ഇടപെടൽ മൂലം കാര്‍ മുന്നോട്ടുനീങ്ങി അപകടത്തിൽപെടാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ വാഹനത്തിനുള്ളിലെ ചൂടുമൂലം അവര്‍ക്ക് ശ്വാസമെടുക്കാനാവാതെ മരണം വരെ സംഭവിക്കാനും ഇടയുണ്ട്. മോഷ്ടാക്കളും ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തേക്കാം.
No Comments
Leave a Comment