യു.എ.ഇയിൽനിന്ന് നാട്ടിലെത്തണമെങ്കിൽ കുറഞ്ഞത് 1700 ദിർഹം നൽകണം
May 25, 2023

ബലിപെരുന്നാൾ അവധിയും വിദ്യാലയങ്ങളിലെ വേനലവധിയും അടുക്കുന്നതോടെ യു.എ.ഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു. ജൂൺ അവസാനം ബലിപെരുന്നാൾ അവധിയും ജൂലൈ ആദ്യത്തിൽ വിദ്യാലയങ്ങളിൽ വേനലവധിയും ആരംഭിക്കും. ജൂൺ 28ന് ബലിപെരുന്നാൾ ആകാൻ സാധ്യതയുള്ളതിനാൽ യു.എ.യിൽ ഒരാഴ്ച മുഴുവനും അവധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ജൂൺ 26ന് പ്രവൃത്തിദിനമാണെങ്കിൽ ആ ദിവസം അവധിയെടുത്ത് ജൂൺ 23നോ 24നോ നാട്ടിലേക്ക് തിരിക്കാനാണ് പലരും ആഗ്രഹിക്കുന്നത്.ജൂൺ 24ന് ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് 1750 ദിർഹമും ദുബൈയിൽനിന്ന് 1850 ദിർഹമും അബൂദബിയിൽനിന്ന് 1950 ദിർഹമുമാണ് നിരക്ക്. കൊച്ചിയിലേക്ക് 1800 മുതൽ 3100 ദിർഹം വരെയും തിരുവനന്തപുരത്തേക്ക് 1700 മുതൽ 2700 ദിർഹം വരെയുമാണ് വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്. ഇൻഡിഗോയും സ്പൈസ് ജെറ്റുമടക്കം മറ്റു വിദേശ വിമാന കമ്പനികളും 2000 ദിർഹം മുതൽ 3200 ദിർഹംവരെ ഈടാക്കുന്നുണ്ട്.ഷാർജയിൽനിന്നും ദുബൈയിൽനിന്നും കണ്ണൂരിലേക്ക് 2100 ദിർഹമും അബൂദബിയിൽനിന്ന് 2150 ദിർഹവുമാണ് ടിക്കറ്റിന്. കണ്ണൂരിൽനിന്ന് ദുബൈയിലേക്കും ഷാർജയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ജൂൺ അവസാനവാരം മിക്ക ദിവസങ്ങളിലും ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്
No Comments
Leave a Comment