യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനസർവ്വീസുകൾ
September 13, 2023

യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് പുതിയ വിമാന സർവിസുകൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് ഇത്തിഹാദ് എയർവേസും സലാം എയറും അറിയിച്ചു . 2024 ജനുവരി മുതലാണ് ഇത്തിഹാദ് അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നത്. ഒമാന്‍റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ ദുബൈയിൽനിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് ഒക്ടോബർ ഒന്നു മുതലും ഫുജൈറയിൽനിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് ഒക്ടോബർ രണ്ടു മുതലുമാണ് കണക്ഷൻ സർവിസ് ആരംഭിക്കുന്നത്. ദുബൈയിൽനിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവിസുണ്ട്. എയർ ഇന്ത്യയുടെ ദുബൈ-കോഴിക്കോട്, ഷാർജ-കോഴിക്കോട് സർവിസുകൾ നിർത്തലാക്കിയപ്പോൾ ഈ റൂട്ടിൽ ആഴ്ചയിൽ രണ്ടായിരത്തോളം സീറ്റുകളുടെ കുറവാണ് വന്നത്.എയർ ഇന്ത്യയുടെ പിന്മാറ്റത്തോടെ കോഴിക്കോട്-യു.എ.ഇ റൂട്ടിൽ ബജറ്റ് എയർലൈൻസുകൾ മാത്രമാണ് നേരിട്ട് സർവിസ് നടത്തിയിരുന്നത്. ജനുവരിയിൽ ഇത്തിഹാദ് സർവിസ് തുടങ്ങുന്നതോടെ അതിലും മാറ്റം വരുമെന്നാണ് പ്രതീക്ഷ. പുതിയ വിമാന സർവിസുകൾ വരുന്നതോടെ തിരക്കുള്ള സമയങ്ങളിൽ വിമാന ടിക്കറ്റ് നിരക്കിലും കുറവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
No Comments
Leave a Comment