യുക്രെയ്ന് യുഎഇയുടെ 50 ആംബുലൻസുകൾ
September 13, 2023

യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലേക്ക് യുഎഇ 50 ആംബുലൻസുകൾ അയച്ചു. ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണച്ച്, ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. 23 മെഡിക്കൽ, എമർജൻസി, സുരക്ഷാ ഉപകരണങ്ങൾ സജ്ജീകരിച്ച ആംബുലൻസുകളാണ് അയച്ചതെന്ന് യുക്രെയ്നിലെ യുഎഇ സ്ഥാനപതി സാലിം അഹ്മദ് അൽ കാബി പറഞ്ഞു. ദുരിതബാധിതർക്ക് അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചത് ഉൾപ്പെടെ യുഎഇ 10 കോടി ഡോളർ സംഭാവന ചെയ്തിരുന്നു. ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ 12 വിമാനങ്ങളിലായി 714 ടൺ ദുരിതാശ്വാസ വസ്തുക്കളും എത്തിച്ചിരുന്നു.
No Comments
Leave a Comment