യുഎ ഇയിലെ ഇന്ത്യൻ പ്രവാസികൾ വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
January 27, 2023

യുഎ ഇയിലെ ഇന്ത്യൻ പ്രവാസികൾ വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈ ഇന്ത്യൻ കോൺസുലേറ്റിലും നടന്ന ആഘോഷങ്ങൾക്ക് പുറമെ വിവിധ ഇന്ത്യൻ കൂട്ടായ്മകളും പരിപാടികൾ ഒരുക്കി. ശക്തമായ മഴ കണക്കിലെടുത്ത് ചില വിദ്യാലയങ്ങൾ ആഘോഷം അടുത്ത ദിവസത്തേക്ക് മാറ്റി.
അബൂദബി ഇന്ത്യൻ എംബസിയിൽ അംബാസഡർ സഞ്ജയ് സുധീർ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ അംബാസഡർ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ ഡോ. അമൻ പുരി പതാക ഉയർത്തി. റിപ്പബ്ലിക്ദിന സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷം വർണാഭമാക്കി.
No Comments
Leave a Comment