- ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ് ഓഫ് യുഎഇ (ATCUAE)
- ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഓഫീസുകൾ
- എമിറേറ്റ്സ് പോസ്റ്റ് ഓഫീസുകൾ
- ഷെയ്ഖ് സായിദ് റോഡിലെ Dnata ഓഫീസ്
- ATCUAE-യുടെ അഫിലിയേറ്റ് അംഗങ്ങൾ
- ഐട്യൂൺസിലും ഗൂഗിൾ പ്ലേയിലും ലഭ്യമായ MOI UAE ആപ്പ് വഴി
യുഎഇ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഏതെല്ലാം രാജ്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ സാധിക്കും ?
September 11, 2023

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയെന്നത് അൽപം പ്രയാസകരമായ നടപടിയാണ്. എന്നാൽ ഈ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഏതെല്ലാം രാജ്യങ്ങളിലാണ് ഡ്രൈവ് ചെയ്യാൻ സാധിക്കുക .
ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ യുഎഇ ലൈസൻസ് സാധാരണയായി ഉപയോഗിക്കാവുന്നതാണ്.കൂടാതെ പോർച്ചുഗൽ ചൈന, ഹംഗറി, ഗ്രീസ്, അമേരിക്ക, ഉക്രെയ്ൻ തുടങ്ങി മറ്റു ചില രാജ്യങ്ങളിലും ഇതിന് അനുമതിയുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് ഓൺലൈൻ സേവനമായ – ‘മർഖൂസ്’ ഉപയോഗപ്പെടുത്തി യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാവുന്ന മറ്റു രാജ്യങ്ങളുടെ പേരുകളും കണ്ടെത്താവുന്നതാണ്.പക്ഷെ, സന്ദർശന വിസയിൽ ആയിരിക്കുമ്പോൾ മാത്രമേ ഈ സൌകര്യം പല രാജ്യങ്ങളും അനുവദിക്കുകയൊള്ളു. ഈ പട്ടികയിൽ പെടാത്ത ഒരു രാജ്യത്തേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഒരു ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസിന് (IDP) അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ.പക്ഷെ, യുഎഇയിൽനിന്ന് ഇന്റർനാഷണൽ, ലൈസൻസിന് അപേക്ഷിക്കണമെങ്കിലും, നിങ്ങൾ യുഎഇയുടെ പ്രാദേശിക ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയവരായിരിക്കണം.യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത് പ്രകാരം താഴെ നൽകിയ സ്ഥാപനങ്ങളിൽ അപേക്ഷിച്ച് നിങ്ങൾക്ക് ഒരു ഐഡിപി സ്വന്തമാക്കാവുന്നതാണ്.
No Comments
Leave a Comment